Kerala
വയനാടിനെ ചേർത്തു പിടിച്ച് 'താരങ്ങൾ'; ഒരു കോടി രൂപ മുഖ്യമന്ത്രിക്കു കൈമാറി
രാജ്കുമാർ സേതുപതി( കേരള സ്ട്രൈക്കേഴ്സ് ഉടമ) സുഹാസിനി മണി രത്നം ശ്രീപ്രിയ,ഖുശ്‌ബു സുന്ദർ,മീന സാഗർ, ലിസി ലക്ഷ്‌മി എന്നിവരാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.
തിരുവനന്തപുരം: ചെന്നൈയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. രാജ്കുമാർ സേതുപതി( കേരള സ്ട്രൈക്കേഴ്സ് ഉടമ) സുഹാസിനി മണി രത്നം ശ്രീപ്രിയ,ഖുശ്‌ബു സുന്ദർ,മീന സാഗർ, ലിസി ലക്ഷ്‌മി എന്നിവരാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.
രാജ്കുമാർ സേതുപതി,സുഹാസിനി മണി രത്നം ശ്രീപ്രിയ,ഖുശ്‌ബു സുന്ദർ, മീന സാഗർ, ലിസി ലക്ഷ്‌മി,ജി സ്ക്വയർ,കല്യാണി പ്രിയദർശൻ, കോമളം ചാരുഹാസൻ, ശോഭന,റഹ്മാൻ, മൈജോ ജോർജ്ജ്, ചാമ്പ്യൻ വുമൺ തുടങ്ങിയവർ സ്വരൂപിച്ച പണം ആണ് കൈമാറിയത്.