

രമേശ് ചെന്നിത്തല
കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായ വിവരങ്ങൾ ലഭിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോഷ്ടിച്ച സ്വർണം പുരാവസ്തുവായി വിറ്റതായാണ് വിവരം. 500 കോടി മൂല്യമുള്ള വസ്തുവാണെന്നും അദ്ദേഹം പറഞ്ഞു. വിവരം തന്ന വ്യക്തി മാധ്യമങ്ങൾക്ക് മുന്നിൽ പേര് പറയരുതെന്ന് പറഞ്ഞിട്ടുണ്ട്.
ഇക്കാര്യത്തിൽ പ്രത്യേക അന്വേഷണസംഘത്തോട് സംസാരിക്കാൻ തയ്യാറാണ്. ഇക്കാര്യം ആവശ്യപ്പെട്ട് എസ്ഐടിക്ക് കത്ത് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.
സ്വർണക്കൊള്ളയ്ക്ക് പിന്നിൽ അന്താരാഷ്ട്ര പുരാവസ്തു മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ട്.ഇവർക്ക് അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ സുഭാഷ് കപൂറുമായി ബന്ധമുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. വിവരം നൽകിയാൽ എസ്ഐടി ചോദിച്ചാൽ കാര്യങ്ങൾ വിശദീകരിക്കും.ഇക്കാര്യത്തിന്‍റെ തന്‍റെ പക്കൽ തെളിവില്ല. എന്നാൽ ഇയാളുടെ കൈവശം തെളിവുണ്ട്. ഇയാളുടെ വെളിപ്പെടുത്തലിലൂടെ പല വമ്പൻ സ്രാവുകളും അകപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു