ജി. സുധാകരൻ പറഞ്ഞതാണ് കേരളത്തിന്‍റെ അവസ്ഥ: ചെന്നിത്തല

കൈമടക്ക് കൊടുത്തില്ലെങ്കിൽ കേരളത്തിൽ ഒന്നും നടക്കില്ലെന്ന് സിപിഎമ്മിന്‍റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ ആരോപിച്ചിരുന്നു
Ramesh Chennithala
Ramesh Chennithala

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന സി​പി​എം നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​താ​ണ് കേ​ര​ള​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പൊ​തു​വാ​യ അ​വ​സ്ഥ​യെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല.

സാ​ധാ​ര​ക്കാ​ര​ന് കാ​ര്യ​ങ്ങ​ൾ നേ​ടാ​ൻ കൈ​മ​ട​ക്ക് കൊ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മെ​ന്ന സു​ധാ​ക​ര​ന്‍റെ തു​റ​ന്നു പ​റ​ച്ചി​ൽ ഈ ​സ​ർ​ക്കാ​ർ എ​ത്ര​ത്തോ​ളം ജീ​ർ​ണി​ച്ചു എ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ്. കേ​ര​ളം പൂ​ർ​ണ​മാ​യും അ​ഴി​മ​തി​യി​ലും കെ​ടു​കാ​ര്യ​സ്ഥ​ത​യി​ലും മു​ങ്ങി​പ്പോ​യ​താ​യി ഒ​രു ക​മ്യൂ​ണി​സ്റ്റ് നേ​താ​വി​ന് ത​ന്നെ തു​റ​ന്നു പ​റ​യേ​ണ്ട അ​വ​സ്ഥ എ​ത്ര​യോ പ​രി​താ​പ​ക​ര​മാ​ണ്.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക​ളെ ക​വ​ച്ചു വ​യ്ക്കു​ന്ന​താ​ണ് ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക​ൾ. ഇ​പ്പോ​ൾ സ​ർ​ക്കാ​ർ പ​ണം മാ​ത്ര​മ​ല്ല ഇ​വ​ർ കൈ​യി​ട്ട് വാ​രു​ന്ന​ത്. ക​ണ​ക്കി​ല്ലാ​തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്തി​ക​ളി​ൽ നി​ന്നും സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ൾ​ക്ക് പ​ണം പി​രി​ക്കു​ന്നു. ഇ​തി​നൊ​ന്നും ഒ​രു ക​ണ​ക്കു​മി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഒ​ന്നും മ​റ​യ്ക്കാ​നി​ല്ല എ​ങ്കി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റു​ണ്ടോ- ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

Ramesh Chennithala
കൈമടക്ക് കൊടുത്തില്ലെങ്കിൽ ഒന്നും നടക്കില്ല: ജി. സുധാകരൻ

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com