ചേരാനല്ലൂർ വാഹനാപകടക്കേസ്; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ജഡ്ജി നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്.

High Court stays judge's arrest

ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

file

Updated on: 

കൊച്ചി: ചേരാനല്ലൂരിൽ 17 വയസുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിയുടെ പിതാവായ അഡിഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജഡ്ജി നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. നടപടിക്രമങ്ങൾ പാലിച്ച് ജഡ്ജിയെ ചോദ്യം ചെയ്യാമെന്നും അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി വ്യാഴാഴ്ച വ്യക്തമാക്കി.

ഇരിങ്ങാലക്കുട അഡിഷണൽ സെഷൻസ് ജഡ്ജിയാണ് ആണ് 17കാരന്‍റെ പിതാവ്. താൻ ഉറങ്ങിക്കിടക്കവേ തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് മകൻ കാർ എടുത്തതെന്നാണ് ജഡ്ജിയുടെ വാദം. വാഹനത്തിന്‍റെ ഉടമയായത് കൊണ്ടുമാത്രം തനിക്കെതിരേ ക്രിമിനൽ കുറ്റം ചുമത്താൻ ആവില്ലെന്നും ജഡ്ജി ഹൈക്കോടതിയിൽ വാദിച്ചിരുന്നു.

കഴിഞ്ഞദിവസം ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് ജില്ലാ ക്രൈം ബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്.

സംസ്ഥാന വ്യാപകമായി ശ്രദ്ധയാകർഷിച്ച കേസിൽ കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷിനെ മാറ്റിയിരുന്നു. കമ്മിഷണർക്ക് വീഴ്ച പറ്റിയതായി എഡിജിപി പി. വിജയന്‍റെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നതായാണ് സൂചന. ഇതേ തുടർന്ന് കമ്മിഷണറെ മാറ്റാൻ ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശിക്കുകയായിരുന്നു.

കേസിൽ ഗുരുതര വീഴ്ചകളുണ്ടായെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ സിഐ അടക്കം 4 ഉദ‍്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലും ഉടമയ്ക്കെതിരേ കേസെടുക്കുന്നതിലും 32 മണിക്കൂർ വൈകി, പ്രതിക്ക് അനുകൂലമായി കാര‍്യങ്ങൾ നീങ്ങിയപ്പോൾ ഉന്നത പൊലീസ് ഉദ‍്യോഗസ്ഥർ ഇടപെടാൻ തയാറായില്ല എന്നിങ്ങനെയുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

logo
Metro Vaartha
www.metrovaartha.com