
ആലപ്പുഴ: ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവം കൊലപാതകം. കുട്ടിയെ കൊന്ന് കുഴിച്ചു മൂടിയതായി യുവതി മൊഴി നൽകി. പള്ളിപ്പുറം സ്വദേശിനിയും സുഹൃത്തും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തെതുടർന്ന് യുവതിയും കാമുകനും പൊലീസ് കസ്റ്റഡിയിലായി. രണ്ട് കുട്ടികളുടെ അമ്മയാണ് യുവതി.
ആശാവർക്കർ വീട്ടിലെത്തി കുട്ടിയെ അന്വേഷിച്ചപ്പോൾ കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്നാണ് ആദ്യം യുവതി പറഞ്ഞിരുന്നത്. ഇതിൽ സംശയം തോന്നിയ ആശാവർക്കാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനകൾക്കൊടുവിൽ യുവതി സ്വയം കുറ്റസമ്മതം നടത്തുകയാണെന്നാണ് വിവരം.
യുവതി കഴിഞ്ഞയാഴ്ചയാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്. ഇതിനുശേഷം ഓഗസ്റ്റ് 31 ന് യുവതി വീട്ടിലെത്തിയെങ്കിലും മൂന്നാമത്തെ കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല.