മരണകാരണം അച്ഛന്‍റെ മര്‍ദനമെന്ന് മകളുടെ മൊഴി; ചേര്‍ത്തലയില്‍ കല്ലറ പൊളിച്ച് പരിശോധന

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
cherthala women death dead body exhumed for postmortem
സജി (48) | സോണി
Updated on

ആലപ്പുഴ: ചേർത്തലയിലെ വീട്ടമ്മയുടെ മരണത്തിൽ പൊലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ഞായറാഴ്ച സെന്‍റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ച, ചേർത്തല മുട്ടം പണ്ടകശാല പറമ്പിൽ ചേര്‍ത്തല പണ്ടകശാലപ്പറമ്പില്‍ സോണിയുടെ ഭാര്യ വി.സി. സജി (48) യാണ് ചികിത്സയിലിരിക്കെ മരിച്ചത്. സജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെയാണ് സംസ്കാരം നടത്തിയത്.

പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളെജിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും സോണിക്കെതിരെ പൊലീസിന്‍റെ തുടര്‍നടപടികള്‍ ഉണ്ടാകുക. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഭർത്താവ് സോണിയെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. അച്ഛന്‍ മര്‍ദ്ദിക്കുന്നതിനിടെയാണ് അമ്മ കെട്ടിടത്തില്‍ നിന്നും വീണ് പരുക്കേറ്റതെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സോണിയെ പൊലീസ് കസ്റ്റഡിലെടുത്തത്.

ജനുവരി 8നാണ് ക്രൂരമര്‍ദനമേറ്റതിനെ തുടര്‍ന്ന് സജിയെ ആലപ്പുഴ മെഡിക്കല്‍ കോളെജിലെക്ക് എത്തിക്കുന്നത്. ഒരുമാസത്തോളം വെന്‍റിലേറ്ററിൽ കഴിഞ്ഞതിനു ശേഷമായിരുന്നു സജി മരണത്തിന് കീഴടങ്ങുന്നത്. എന്നാൽ ഞായറാഴ്ടച സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാതിനു ശേഷം പിതാവ് ഭീഷണിപ്പെടുത്തിയതോടെയാണ് മകള്‍ പരാതി നല്‍കുന്നത്. ബലമായി പിടിച്ച് തല ഭിത്തിയില്‍ ഇടിപ്പിക്കുന്നതടക്കമുള്ള അതിക്രൂര മര്‍ദനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മകള്‍ പൊലീസിനെ അറിയിച്ചു. സ്റ്റെയറില്‍ നിന്ന് വീണതെന്നായിരുന്നു ആശുപത്രി അതികൃതരെ സോണി അറിയിച്ചിരുന്നത്. സോണി നടത്തുന്ന കടയിലെ ജീവനക്കാരിയുമായിയുള്ള സോണിയുടെ അടുപ്പത്തെ തുടര്‍ന്ന് ദമ്പതികള്‍ പതിവായി വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസം ഇതിനെ ചൊല്ലി ഇരുവരും വഴക്കിട്ടപ്പോഴാണ് സോണി സജിയെ ക്രൂരമായി മര്‍ദിച്ചതെന്നാണ് മകള്‍ നല്‍കിയ പരാതിയില്‍ പറയുന്നുത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com