ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭ ഭരണി നാളെ; പ്രാദേശിക അവധി പ്രഖ്യാപിച്ചു

ശനിയാഴ്ച ക്ഷേത്രത്തിൻ്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള കള്ളുഷാപ്പുകളും വിദേശ മദ്യ വിൽപ്പന ഔട്ട്ലെറ്റുകളും പ്രവർത്തിക്കില്ല
ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭ ഭരണി നാളെ; പ്രാദേശിക അവധി പ്രഖ്യാപിച്ചു
Updated on

ആലപ്പുഴ: ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് (Kumbha Bharani 2023) നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു (Holiday). മാവേലിക്കര, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം നടക്കാനിരിക്കുന്ന പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

ശനിയാഴ്ച ക്ഷേത്രത്തിൻ്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള കള്ളുഷാപ്പുകളും വിദേശ മദ്യ വിൽപ്പന ഔട്ട്ലെറ്റുകളും പ്രവർത്തിക്കില്ല. സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കണമെന്നും കളക്ടറുടെ നിർദേശമുണ്ട്.

പ്രസിദ്ധമായ ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിൽ 13 കരകളില്‍ നിന്ന് ക്ഷേത്രത്തിന് മുന്നിലേക്ക് പുറപ്പെടുന്ന കെട്ടുകാഴ്ചകളാണ് ഏറ്റവും വലിയ ആകര്‍ഷണം. രാവിലെ 11 മണിയോടെ കുത്തിയോട്ട വഴിപാടുകൾ ക്ഷേത്രത്തിൽ എത്തിച്ചേരും. ഈ വർഷം 16 കുത്തിയോട്ടങ്ങളാണ് ഉള്ളത്.

ഭഗവതിയുടെ പുറത്തെഴുന്നള്ളത്ത് മുതല്‍ കൊടുങ്ങല്ലൂരിലേക്കുള്ള പുറപ്പാട് വരെയാണ് ചെട്ടിക്കുളങ്ങരയ്ക്ക് ഉത്സവകാലം. കരുത്തും കലയും ചേരുന്ന കെട്ടുകാഴ്ചകള്‍, ഭഗവതിയ്ക്ക് ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന കുത്തിയോട്ടം എന്നിവയെല്ലാം പ്രത്യേകതകളാണ്. രാത്രി എട്ടു മണിയോടെ കെട്ടുകാഴ്ചകൾ പൂർണമായും എത്തും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com