രാഹുലിനെതിരെയുളള പ്രതിഷേധ മാർച്ചിന് എത്തിച്ച കോഴി ചത്തു; മഹിളാ മോർച്ചയ്ക്കെതിരേ പരാതി

എസ്പിസിഎ അംഗം ഹരിദാസ് മച്ചിങ്ങളാണ് മൃഗസംരക്ഷണ മേധാവിക്കും അനിമൽ വെൽഫെയർ ബോർഡിനും എസ്പി ക്കും പരാതി നൽകിയത്.
Chicken dies during protest march against Rahul; Complaint filed against Mahila Morcha

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ആരോപണത്തിൽ എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകർ കോഴികളുമായി നടത്തിയ മാർച്ചിൽ കോഴി ചത്തതിൽ പരാതി. എംഎൽഎ ഓഫിസിലേക്ക് നടത്തിയ മാർച്ചിലാണ് കോഴി ചത്തത്.

മഹിളാ മോർച്ച നേതാക്കൾക്കെതിരേ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസ് എടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം. എസ്പിസിഎ അംഗം ഹരിദാസ് മച്ചിങ്ങളാണ് മൃഗസംരക്ഷണ മേധാവിക്കും അനിമൽ വെൽഫെയർ ബോർഡിനും എസ്പി ക്കും പരാതി നൽകിയത്. മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായപ്പോള്‍ പൊലീസിന് നേരെ എറിഞ്ഞതോടെ കോഴി ചത്തുവെന്നാണ് പരാതി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com