ചിക്കൻ പ്രേമികൾക്കിതാ സന്തോഷവാർത്ത; സംസ്ഥാനത്ത് കോഴിവിലയിൽ റെക്കോർഡ് ഇടിവ്

സംസ്ഥാനത്ത് ആവശ്യത്തിനനുസരിച്ച് ഉത്‌പാദനം ഉയർന്നതും ഒപ്പം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതി കൂടിയതുമാണ് വില കുത്തനെ കുറയാൻ കാരണമായത്
chicken price decrease in kerala
സംസ്ഥാനത്ത് കോഴിവിലയിൽ റെക്കോർഡ് ഇടിവ്
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിവിലയിൽ വൻ ഇടിവ് . 180 മുതൽ 240 രൂപവരെയായിരുന്നു ചിക്കന് ഇപ്പോൾ 100 മുതൽ 120 രൂപവരെയാണ്. സംസ്ഥാനത്ത് ആവശ്യത്തിനനുസരിച്ച് ഉത്‌പാദനം ഉയർന്നതും ഒപ്പം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതി കൂടിയതുമാണ് വില കുത്തനെ കുറയാൻ കാരണമായത്.

ഇതോടെ കർഷകരാണ് പ്രതിസന്ധിയിവായത്. 70 രൂപയോളം വളർത്തു ചെലവ് വരുന്ന കോഴിക്ക് 50 മുതൽ 60 രൂപ വരെയാണ് ഇടനിലക്കാർ നൽകുക. ഇത് കർഷകർക്ക് തിരിച്ചടിയാണ്. കഴിഞ്ഞ ആഴ്ചകളില്‍ ചിക്കന്‍റെ വില 80 രൂപ വരെ എത്തിയിരുന്നു. ഇപ്പോൾ 100 ലേക്കെത്തിയപ്പോൾ പ്രതീക്ഷ നല്കുന്നുവെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം ചില്ലറ വിപണികളിൽ, കോഴി വില കുറഞ്ഞത് വ്യാപാരം കൂട്ടിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com