സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് പി.കെ. ശ്രീമതിക്ക് മുഖ്യമന്ത്രിയുടെ വിലക്ക്

ആരും പ്രത്യേക ഇളവ് ശ്രീമതിക്ക് നൽകിയിട്ടില്ലെന്ന് കഴിഞ്ഞ സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി വിജയൻ പറഞ്ഞിരുന്നു.
Chief Minister bans PK Sreemathi from participating in CPM state secretariat

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് പി.കെ. ശ്രീമതിക്ക് മുഖ്യമന്ത്രിയുടെ വിലക്ക്

Updated on

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് കേന്ദ്ര കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്‍റുമായ പി.കെ. ശ്രീമതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിലക്ക്. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയിൽ മാത്രമാണ്, അതുപയോഗിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനാവില്ലെന്ന് പിണറായി പറഞ്ഞു.

ആരും പ്രത്യേക ഇളവ് ശ്രീമതിക്ക് നൽകിയിട്ടില്ലെന്ന് കഴിഞ്ഞ സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ പി.കെ. ശ്രീമതി പങ്കെടുത്തിരുന്നില്ല.

കേന്ദ്ര കമ്മറ്റി അംഗം എന്ന നിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ നേതാക്കൾ പങ്കെടുക്കാറുണ്ട്. കേന്ദ്ര കമ്മറ്റി അംഗമായി തുടരുന്നതിനുള്ള പ്രായ പരിധിയിൽ പി.കെ. ശ്രീമതിക്ക് ഇളവ് നൽകിയിരുന്നു. ആ ഇളവ് അനുസരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ശ്രീമതിക്ക് പങ്കെടുക്കാം എന്നായിരുന്നു ധാരണ. ഈ ഇളവാണ് മുഖ്യമന്ത്രി തടഞ്ഞത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com