ഭരണപരമായ കാര്യങ്ങൾ മുഖ്യമന്ത്രി അറിയിക്കുന്നില്ല: ഗവർണർ

തൃപ്തികരമായ വിശദീകരണം മന്ത്രിമാർ നൽകിയാൽ തന്‍റെ നിലപാട് അറിയിക്കുമെന്നും ഗവർണർ വ്യക്തമാക്കി
ഭരണപരമായ കാര്യങ്ങൾ മുഖ്യമന്ത്രി അറിയിക്കുന്നില്ല: ഗവർണർ

തിരുവനന്തപുരം: ഭരണപരമായ കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അറിയിക്കുന്നില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം കാര്യങ്ങൾ വിശദീകരിക്കേണ്ടതു മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ബാധ്യതയാണെന്നും ഗവർണർ പറഞ്ഞു. കുറച്ചു ബില്ലുകളിൽ ഒപ്പിടാനുണ്ടെന്നും, മന്ത്രിമാരുടെ വിശദീകരണം നോക്കി മാത്രമേ ഇക്കാര്യങ്ങളിൽ തീരുമാനമെടക്കൂവെന്നും ഗവർണർ വ്യക്തമാക്കി. മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പായിരുന്നു ഗവർണറുടെ പ്രതികരണം.

ഇഎംഎസിന്‍റേതിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് ഇടതുപാർട്ടികളുടേത്. ഈ നിലപാടുമാറ്റം ചിലപ്പോൾ പുതിയ രാഷ്ട്രീയസഖ്യങ്ങൾ ലക്ഷ്യം വച്ചുള്ളതായിരിക്കുമെന്നും ഗവർണർ പറഞ്ഞു. മന്ത്രിമാർ ഭരണഘടനയോട് കൂറു പുലർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിൽ എപ്പോഴും താൻ ജാഗ്രത പുലർത്തുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ബില്ലുകൾ സംബന്ധിച്ച് സംശയങ്ങളുണ്ട്. അതിൽ തൃപ്തികരമായ വിശദീകരണം മന്ത്രിമാർ നൽകിയാൽ തന്‍റെ നിലപാട് അറിയിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com