

ആലപ്പുഴ: സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാരെന്നും മുടക്കുന്നവരുടെ കൂടെയല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടി പങ്കെടുത്ത പുന്നപ്ര വയലാർ വാർഷിക ദിനാചരണ വേളയിൽ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി പരോക്ഷ വിമർശനം ഉന്നയിച്ചത്.
പിഎം ശ്രീയിൽ ഇടഞ്ഞു നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തി ബിനോയ് വിശ്വവുമായി സംസാരിച്ചെങ്കിലും പരിഹാരമായിരുന്നില്ല. സിപിഐ തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം.