ഐസിയു പീഡനക്കേസ്: അതിജീവിതയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്

അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം
kozhikode medical college
kozhikode medical college
Updated on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജ് ഐസിയു പീഡനക്കേസിലെ അതിജീവിതയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി.

അതിജീവിതയുടെ സമരത്തെക്കുറിച്ചും അന്വേഷണ റിപ്പാർട്ട് കൈമാറത്തതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഉത്തരവിൽ പറയുന്നു. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിൽ സന്തോഷമുണ്ടെന്നും ഗൈനക്കോളജിസ്റ്റ് കെ.വി പ്രീതിക്ക് എതിരായ പരാതിയിൽ അന്വേഷണ റിപ്പോർട്ട് ലഭിക്കും വരെ കമ്മിഷണർ ഓഫിസിന് മുന്നിലെ സമരം തുടരുമെന്നും അതിജീവിത പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com