'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്രസർക്കാരും പ്രതിരോധ സേനകളും സ്വീകരക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ നൽകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Chief Minister Pinarayi Vijayan reacts to 'Operation Sindoor' military operation

'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Updated on

തിരുവനന്തപുരം: പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്രവാദത്തിനെതിരായി കേന്ദ്രസർക്കാരും പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ നൽകുന്നുവെന്ന് മുഖ്യമന്ത്രി തന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ അറിയിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

"തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. അത്തരം നടപടികളോടൊപ്പം തന്നെ പെഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാക്കിസ്ഥാനിൽ ഭീകരവാദ ക്യാംപുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും ഉള്ള നയതന്ത്രപരമായ ഇടപെടലുകൾ കൂടി സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകണം.

ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിന്‍റെഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാം."

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com