മുഖ്യമന്ത്രി പിണറായി വിജയന്‍ സൗദി അറേബ്യയിലേക്ക്

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം സൗദ്യ അറേബ്യ സന്ദർശിക്കും.
Chief Minister Pinarayi Vijayan to Saudi Arabia
മുഖ്യമന്ത്രി പിണറായി വിജയൻ
Updated on

തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സൗദി അറേബ്യയിലേക്ക്. ഈ മാസം 17 മുതൽ 19 വരെയാണ് സന്ദർശനം. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം സൗദ്യ അറേബ്യ സന്ദർശിക്കും.

മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ആഗോള തലത്തിൽ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്‍റെ ആഭിമുഖ്യത്തിൽ റിയാദ്, ദമാം, ജിദ്ദ മേഖലകളിൽ നടക്കുന്ന "മലയാളോത്സവം' പൊതുപരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. 17ന് ദമാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലുമാണ് പരിപാടികൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com