ക്യൂബ സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍

ജൂൺ 8 മുതൽ 18 വരെയാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.
ക്യൂബ സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ക്യൂബ സന്ദർശിക്കും. അമെരിക്കന്‍ സന്ദർശനത്തിന് ശേഷമാകും മുഖ്യമന്ത്രിയുടെ ക്യൂബൻ യാത്ര. യാത്രാ അനുമതിക്കായി കേന്ദ്ര സർക്കാരിനെ ഉടന്‍ സന്ദർശിക്കും. സ്പീക്കറും ധനമന്ത്രിയുമടക്കം 11 അംഗങ്ങളാണ് സംഘത്തിലുള്ളത്. ജൂൺ 8 മുതൽ 18 വരെയാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.

യുഎസിൽ ലോക കേരള സഭയുടെ റീജിയണൽ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്കുമായി യുഎസിൽ ചർച്ച നടത്തും. ക്യൂബയിലേക്കുള്ള യാത്രയിൽ ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ അനുഗമിക്കും. നേരത്തെ ഇന്ത്യയിലെ ക്യൂബന്‍ സ്ഥാനപതി അലെജാൻഡ്രോ സിമാൻകാസ് മാരിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ക്യൂബ സന്ദർശനം നടത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com