അതിദാരിദ്ര്യ നിര്‍മാർജന പദ്ധതി നാഴികക്കല്ലെന്ന് മുഖ്യമന്ത്രി

പദ്ധതിയുടെ ആദ്യഘട്ടം 2023 നവംബര്‍ ഒന്നിന് പൂര്‍ത്തിയായി.
Chief Minister says extreme poverty eradication plan is not a milestone
മുഖ്യമന്ത്രി പിണറായി വിജയൻ

file image

Updated on

തിരുവനന്തപുരം: ദാരിദ്ര്യമില്ലാത്ത നവകേരളം എന്ന ലക്ഷ്യത്തിലെ സുപ്രധാന നാഴികക്കല്ലുകളിൽ ഒന്നാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നിയോജക മണ്ഡലമായി ധര്‍മ്മടം ഉയര്‍ന്നതിന്‍റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തി.

നവംബര്‍ ഒന്നിന് മുമ്പ് അതിദാരിദ്ര്യത്തില്‍ നിന്ന് സംസ്ഥാനത്തെ പൂര്‍ണമായും മോചിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

പദ്ധതിയുടെ ആദ്യഘട്ടം 2023 നവംബര്‍ ഒന്നിന് പൂര്‍ത്തിയായി. ആദ്യ ഘട്ടത്തിൽ ആകെ കണ്ടെത്തിയതില്‍ 30,658 (47.89%) കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി.

കഴിഞ്ഞ 15ലെ കണക്കു പ്രകാരം ആകെ കണ്ടെത്തിയ കുടുംബങ്ങളില്‍ 50,401 എണ്ണത്തെ (78.74%) ഇതുവരെ അതിദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാൻ സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com