വിദേശകാര്യ മന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി വി.ഡി. സതീശൻ എക്സിൽ കുറിച്ചു
When Leader of the Opposition V.D. Satheesan met External Affairs Minister S. Jaishankar...

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയപ്പോൾ

Updated on

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി വി.ഡി. സതീശൻ എക്സിൽ കുറിച്ചു. യോഗം ഫലപ്രദമായിരുന്നുവെന്നും കോൺസുലാർ സഹായവും പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതും ഉൾപ്പെടെ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തെന്നും സതീശൻ പറഞ്ഞു. പ്രവാസി സമൂഹത്തിന്‍റെ ക്ഷേമം എന്നും പ്രഥമ പരിഗണനയിലുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രിക്ക് ഉപഹാരവും മുഖ്യമന്ത്രി കൈമാറി.

logo
Metro Vaartha
www.metrovaartha.com