കൊല്ലൂരിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ശനിയാഴ്ച അതിരാവിലെയാണ് മുഖ്യമന്ത്രി എത്തിയത്
Chief Minister V.D. Satheesan offers prayers at the Kollur Mookambika Temple.

മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തുന്നു

Updated on

കൊല്ലൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. ശനിയാഴ്ച അതിരാവിലെയാണ് മുഖ്യമന്ത്രി എത്തിയത്. പ്രത്യേക പൂജകളിൽ പങ്കെടുത്ത അദ്ദേഹം വഴിപാടുകളും നേർന്നു.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് വി.ഡി. സതീശൻ കൊല്ലൂരിൽ എത്തിയത്. മുഖ്യമന്ത്രി എത്തുന്നതിന്‍റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ക്ഷേത്ര ദർശനത്തിനു ശേഷം മംഗളൂരു വഴി വി.ഡി. സതീശൻ ബെംഗളൂരുവിലേക്ക് പോയി.

logo
Metro Vaartha
www.metrovaartha.com