സിസോദിയയുടെ അറസ്റ്റ് ഒഴിവാക്കാമായിരുന്നു; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി; നന്ദി പറഞ്ഞ് എഎപി

സിസോദിയയുടെ അറസ്റ്റിനെതിരെ എഎപി അടക്കമുള്ള 8 രാഷ്ട്രീയ പാർട്ടികൾ സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചതിനു പിന്നാലെയാണ് പിണറായി വിജയന്‍റെയും കത്ത്
സിസോദിയയുടെ അറസ്റ്റ് ഒഴിവാക്കാമായിരുന്നു; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി; നന്ദി പറഞ്ഞ് എഎപി

തിരുവനന്തപുരം: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റുചെയ്ത സംഭവത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജ‍യൻ. അനിവാര്യമായിരുന്നില്ലെങ്കിൽ നടപടി ഒഴിവാക്കാമായിരുന്നെന്നാണ് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

സിസോദിയയുടെ അറസ്റ്റിനെതിരെ എഎപി അടക്കമുള്ള 8 രാഷ്ട്രീയ പാർട്ടികൾ സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചതിനു പിന്നാലെയാണ് പിണറായി വിജയന്‍റെയും കത്ത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പിണറായി വിജയന് നന്ദി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

മനീഷ് സിസോദിയ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയാണ്. അദ്ദേഹം അന്വേഷണ ഏജൻസിയുമായി സഹകരിച്ചിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അനിവാര്യമായിരുന്നില്ലെങ്കിൽ നടപടി ഒഴിവാക്കാമായിരുന്നു എന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com