പ്രതിപക്ഷ എംഎൽഎയ്ക്കെതിരേ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്

"എന്‍റെ നാട്ടിലൊരു വർത്തമാനമുണ്ട്. എട്ടുമുക്കാൽ അട്ടിവച്ചപ്പോലെ".
Chief Minister's body shaming of opposition MLA
മുഖ്യമന്ത്രി പിണറായി വിജയൻ
Updated on

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിലെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ എംഎൽഎയ്ക്കെതിരേ 'ബോഡി ഷെയിമിങ് ' നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

"എന്‍റെ നാട്ടിലൊരു വർത്തമാനമുണ്ട്. എട്ടുമുക്കാൽ അട്ടിവച്ചപ്പോലെ എന്ന്. അത്രയും ഉയരം മാത്രമുളള ഒരാളാണ് വലിയ തോതിൽ ആക്രമിക്കാൻ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുമ്പോൾ എല്ലാവർക്കും അറിയാം.

പക്ഷേ നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോകുകയാണ്. അതും വനിതാ വാച്ച് ആൻഡ് വാർഡിനെ അടക്കം" മുഖ്യമന്ത്രി പറഞ്ഞത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com