
കൊച്ചി: കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഹജരാകണമെന്ന ഹൈക്കോടതിയുടെ നിർദേശം ലംഘിച്ച് ചീഫ് സെക്രട്ടറി ഹാജരാകാതിരുന്നതാണ് വിമർശനത്തിന് കാരണം.
ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണക്കെടുത്തുന്നതാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കേരളീയം പരിപാടിയുടെ തിരക്കാണെന്നും അതിനാൽ ഹാജാവാൻ സാധിക്കില്ലെന്നും വ്യക്തമാക്കി ചീഫ് സെക്രട്ടറി വി. വേണു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ ഈ സത്യവാങ് മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
സമയബന്ധിതമായി ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയുണ്ട് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്തരവ് വന്നതിനു ശേഷവും ശമ്പളം കിട്ടിത്ത പശ്ചാത്തലത്തിലാണ് ജീവനക്കാർ കോടതിയലക്ഷ്യ ഹർജി നൽകിയത്. ചീഫ് സെക്രട്ടരി ഹാജരാവാത്തതിനെ തുടർന്ന് ഹർജി ബുധനാഴ്ചത്തേക്ക് മാറ്റി.