
തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വ്യക്തികളിൽ നിന്ന് ഉദ്യോഗസ്ഥർ അവാർഡ് വാങ്ങുന്നതിനെതിരെ ചീഫ് സെക്രട്ടറി. സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ നേരിട്ട് അവാർഡോ, പാരിതോഷികമോ സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുഭരണ വകുപ്പ് വഴി മാത്രം അവാർഡുകൾക്ക് അപേക്ഷിക്കാം. ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന് ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും പത്തനംത്തിട്ട ജില്ലാ കലക്ടർ അവാർഡ് വാങ്ങിയിരുന്നു. ഇതിനെതിരെ ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ചീഫ് സെക്രട്ടറി ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയത്.