കൊച്ചിയിൽ 12 വയസുകാരന് ക്രൂര മർദനം; അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നത് ആൺസുഹൃത്തിനെ പ്രകോപിപ്പിച്ചു
12 വയസുകാരന് ക്രൂര മർദനം

അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

Updated on

കൊച്ചി: എറണാകുളത്ത് 12 വയസുള്ള ആൺകുട്ടിയെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. എളമക്കര പൊലീസാണ് ഇവരെ പിടികൂടിയത്. കുട്ടിയുടെ തല ചുവരിൽ ഇടിപ്പിക്കുകയും, ക്രൂരമായി മർദിക്കുകയുമായിരുന്നു.

അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആൺസുഹൃത്തിനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ മാതാപിതാക്കൾ പിരിഞ്ഞ് താമസിക്കുകയാണ്. അമ്മയും കുട്ടിയും ആൺ സുഹൃത്തും ഒരുവീട്ടിലാണ് കഴിയുന്നത്.

ബാത്ത്റൂമിന്‍റെ ഡോറിൽ ഇടിപ്പിച്ചതിനെ തുടർന്ന് കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റു. അടുത്ത മുറിയിലേക്ക് പോയ കുട്ടിയെ വീണ്ടും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. അമ്മ ഇത് തടഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടിയുടെ നെഞ്ചിൽ നഖം കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.

കേസിൽ അമ്മയാണ് ഒന്നാം പ്രതി. അമ്മയുടെ ആൺസുഹൃത്ത് രണ്ടാം പ്രതിയുമാണ്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com