ചികിത്സയ്ക്കിടെ എയ്ഡ്സ് ബാധിച്ച് കുട്ടി മരിച്ചു; സർക്കാർ നഷ്ടപരിഹാരം നൽകുമോയെന്ന് കോടതി

ആർസിസിയിലെ രക്ത പരിശോധനാ സംവിധാനത്തിന്‍റെ വിവരങ്ങളും അറിയിക്കണമെന്നാണ് കോടതി നിർദേശിച്ചും.
child dies of aids during treatment; court asks whether government will pay compensation

ചികിത്സയ്ക്കിടെ എയ്ഡ്സ് ബാധിച്ച് കുട്ടി മരിച്ചു; സർക്കാർ നഷ്ടപരിഹാരം നൽകുമോയെന്ന് കോടതി

Updated on

കൊച്ചി: ചികിത്സയ്ക്കിടെ കുട്ടിക്ക് എയ്ഡ്സ് ബാധിച്ച സംഭവത്തിൽ സർക്കാർ കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമോയെന്ന കാര്യം അറിയിക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം.

തിരുവനന്തപുരം ആർസിസിയിൽ നിന്നും രക്തം മാറ്റിവെക്കുന്നതിനിടെയാണ് കുട്ടിക്ക് രക്തത്തിലൂടെ എയ്ഡ്സ് ബാധയുണ്ടായത്. ആർസിസിയിലെ നിലവിലുള്ള രക്ത പരിശോധനാ സംവിധാനത്തിന്‍റെ വിവരങ്ങളും അറിയിക്കണമെന്നാണ് കോടതി നിർദേശം.

രക്താർബുദ ചികിത്സയ്ക്കിടെ ആലപ്പുഴകാരിയായ പെൺകുട്ടി മരിച്ച സംഭവത്തിൽ പിതാവ് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകി. മൂന്നാഴ്ച്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com