കോഴിക്കോട്ട് 10 വയസുകാരനെ തട്ടിക്കൊണ്ടു പോവാൻ യുവാവിന്‍റെ ശ്രമം; നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

ബീച്ച് ആശുപത്രിക്ക് സമീപത്തെ ടാക്സി സ്റ്റാന്‍റിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചതെന്നാണ് വിവരം
child kidnap attempt kozhikode

സിനാൻ അലി യൂസുഫ്

Updated on

കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ 10 വയസുകാരനെ തട്ടിക്കൊണ്ടു പോവാൻ ശ്രമം. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

മോഷ്ടിച്ച കാറിലെത്തി കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചത്. ബീച്ച് ആശുപത്രിക്ക് സമീപത്തെ ടാക്സി സ്റ്റാന്‍റിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചതെന്നാണ് വിവരം.

മദ്രസ വിട്ടു വരികയായിരുന്ന കുട്ടിയെയാണ് ബലമായി പിടിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചത്. ഇത് ശ്രദ്ധിയിൽ പെട്ട നാട്ടുകാർ ഇാളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com