
ശൈശവ വിവാഹം; പ്രതിശ്രുത വരനും കുടുംബത്തിനും പത്തു പേർക്കെതിരെയും കേസ്
മലപ്പുറം: മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം. കാടാമ്പുഴ മാറാക്കര മരവട്ടത്താണ് 14 വയസുളള പെൺകുട്ടിയുടെ വിവാഹ നിശ്ചയം ശനിയാഴ്ച നടന്നത്. സംഭവത്തിൽ പ്രതിശ്രുത വരനും കുടുംബത്തിനും പത്തു പേർക്കെതിരെയും കാടാമ്പുഴ പൊലീസ് കേസെടുത്തു.
പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്. ശനിയാഴ്ച വിവാഹം നിശ്ചയം നടക്കുന്നതറിഞ്ഞാണ് കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തിയത്. പ്രാദേശവാസികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പ്രായപൂർത്തിയായ യുവാവാണ് 14കാരിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.