പാലക്കാട് ബാലവിവാഹം: ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരേ കേസ്

വിവാഹം നടന്നത് തൂത ക്ഷേത്രത്തിലാണെന്നാണ് വിവരം
പാലക്കാട് ബാലവിവാഹം: ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരേ കേസ്

പാലക്കാട്: പാലക്കാട് ജില്ലയിൽ ബാലവിവാഹം. ചെറുപ്പുളശേരിയിൽ ജൂൺ 29 ന്17 കാരിയെ 32 കാരൻ വിവാഹം കഴിക്കുകയായിരുന്നു. സിഡബ്ല്യുസി നിർദേശത്തെ തുടർന്ന് ഭർത്താവിനും പെൺകുട്ടിയുടെ കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു.

വിവാഹം നടന്നത് തൂത ക്ഷേത്രത്തിലാണെന്നാണ് വിവരം. സംഭവം പുറത്തായതിനു പിന്നാലെ പ്രതികൾ ഒളിവിൽ പോയി. തുടർ അന്വേഷണത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com