കുട്ടിയെ കാണാതായിട്ട് 17 മണിക്കൂറുകൾ; റൂറല്‍ ഏരിയകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കാര്‍ ജില്ലാ അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത പക്ഷം റൂറല്‍ ഏരിയകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം
അഭികേൽ സാറ
അഭികേൽ സാറ
Updated on

ഓയൂർ: ഓയൂരിൽ നിന്നും ഇന്നലെ വൈകിട്ട് ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഉച്ചയോടെ ശുഭവാർത്ത പ്രതീക്ഷിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ. വിവിധ കേണുളിൽ പരിശോധന നടക്കുകയാണെന്നും ശുഭ വാർത്ത ഉണ്ടാവുമെന്നാണ് വിവരം.

കാര്‍ ജില്ലാ അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത പക്ഷം റൂറല്‍ ഏരിയകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. എന്നാൽ ജില്ല വിട്ട് കാര്‍ പോയിട്ടില്ലെന്ന് ഉറപ്പിക്കുന്നുമില്ല പൊലീസ്. ഒറ്റപ്പെട്ട വിജനമായ ഇടങ്ങളിലും പൊലീസ് പരിശോധന ശക്തമാണ്

അതേസമയം, ശ്രീകാര്യത്തിലും നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെ ചോദ്യംചെയ്തശേഷം വിട്ടയച്ചേക്കുമെന്ന് സൂചന. മൂന്നുപേര്‍ക്കും കേസുമായി ബന്ധമില്ലെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com