പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

സ്ത്രീയുടെ പ്രാഥമിക പട്ടികയിലുള്ളതാണ് ഈ കുട്ടി
Child of Palakkad nipah victim relative fever under observation

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

file image

Updated on

പാലക്കാട്: നാട്ടുകല്ലില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള 38 വയസുകാരിയുടെ 10 വയസുള്ള ബന്ധുവിനും പനി. മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു മാറ്റിയ കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന സ്ത്രീയുടെ സമ്പര്‍ക്കപട്ടികയില്‍ 91 പേരാണ് ഉള്ളത്. ഇതിൽ 59 പേരാണ് പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളത്. ഈ പ്രാഥമിക പട്ടികയിലുള്ളതാണ് ഇപ്പോൾ പനിയുള്ള 10 വയസുകാരന്‍.

അതേസമയം, നിപ സ്ഥിരീകരിച്ച 2 പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

345 പേരാണ് സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്. പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവര്‍ക്കാണ് നിപ സംശയിച്ചത്. 2 നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com