ആലുവ ബലാത്സംഗ കൊല: അസഫാക് ആലം കുറ്റക്കാരൻ; ശിക്ഷാ വിധി 9 ന്

കൊലപാതകവും ബലാത്സംഗവുമടക്കം എല്ലാ കുറ്റങ്ങളും തെളിഞ്ഞു
പ്രതി അസഫാക്ക് ആലം
പ്രതി അസഫാക്ക് ആലം
Updated on

ആലുവ: അലുവയിലെ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് എറണാകുളം പോക്സോ കോടതി. കൊലപാതകവും ബലാത്സംഗവുമടക്കം എല്ലാ കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാ വിധി ഈ മാസം 9 ആവും പ്രഖ്യാപിക്കുക.

16 വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയ കുറ്റങ്ങളും തെളിഞ്ഞു. സാക്ഷിമൊഴികൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റക്കാരനാണെന്ന് തെളിയിച്ചത്. വധശിക്ഷ വിധിക്കാവുന്ന മൂന്നു കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കൽ, 12 വയസിനു താഴെ പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്യൽ, ലഹരി മരുന്നു നൽകി പീഡിപ്പിക്കൽ, മൃതദേഹത്തോടുള്ള അനാദരവ്, പ്രകൃതി വിരുദ്ധ പീഡനം, തെളിവു നശിപ്പിക്കാൻ ശ്രമിക്കൽ അടക്കമുള്ള കുറ്റങ്ങളിലാണ് തെളിഞ്ഞത്.

പ്രതി പരിവർത്തനത്തിന് വിധേയനാവുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു . എന്നാൽ കഴിഞ്ഞ 100 ദിവസമായും പ്രതിയിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. വിധിക്കു മുൻ‌പ് പ്രതിയുടെ മാനസിക നില സംബന്ധിച്ച റിപ്പോർട്ടുകൾ കൂടി ലഭിക്കും. പ്രതിക്ക് പരാമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്നാണ് ആവശ്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com