വേനലവധി ക്ലാസുകൾക്കുള്ള വിലക്ക് കർശനമായി നടപ്പാക്കണം: ബാലാവകാശ കമ്മിഷൻ

കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ കമ്മിഷൻ അംഗം ഡോ. വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
child rights commission calls for strict implementation of ban on mid-summer classes

മധ്യവേനലവധി ക്ലാസുകൾക്ക് പുറപ്പെടുവിച്ചിട്ടുള്ള വിലക്ക് കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കുന്ന ഉത്തരവുകൾ കർശനമായി നടപ്പിലാക്കണമെന്ന് ബാലവകാശ കമ്മിഷൻ. കമ്മിഷൻ ചെയർപെഴ്സൺ കെ.വി. മനോജ് കുമാർ കമ്മിഷൻ അംഗം ഡോ. വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതോടൊപ്പം, ബാലവകാശ കമ്മിഷന്‍റെ ഉത്തരവ് പ്രകാരം സ്വകാര്യ ട്യൂഷൻ സെന്‍ററുകളുടെ സമയക്രമം രാവിലെ 7.30 മുതൽ 10.30 വരെ എന്നത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.

ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ഉത്തരവിൽ പറയുന്നു.

സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഹൈക്കോടതി വിധി നടപ്പാക്കുന്നുവെന്ന് ബന്ധപ്പെട്ട റീജണൽ ഓഫീസർമാരും ചെയർമാനും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com