പീച്ചി ഡാമിൽ വിദ്യാർഥികൾ മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ അവലോകന യോഗം നടത്തി

പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ ജനുവരി 13 നാണ് അപകടമുണ്ടായത്.
child rights commission holds review meeting on peechi dam student death incident
പീച്ചി ഡാമിൽ വിദ്യാർഥികൾ മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ അവലോകന യോഗം നടത്തി
Updated on

തൃശൂർ: പീച്ചി ഡാം റിസർവോയറിൽ മൂന്ന് പെൺകുട്ടികൾ മരിക്കാൻ ഇടയായ സാഹചര്യം സംബന്ധിച്ച് ബാലാവകാശ കമ്മീഷൻ അവലോകന യോഗം നടത്തി. അപകടം നടന്ന ഡാമിലെ സ്ഥലം കമ്മീഷൻ അംഗങ്ങളായ റ്റി.സി. ജലജമോൾ, കെ.കെ. ഷാജു എന്നിവരടങ്ങിയ സംഘം സന്ദർശിക്കുകയും സുരക്ഷാ പ്രശ്നങ്ങൾ പരിശോധിക്കുകയും ചെയ്തു.

ഡാം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ, പീച്ചി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരുമായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വിഷയങ്ങൾ ചർച്ച ചെയ്തു.

ഡാമിൽ ഇത്തരം അപകടം ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകുമെന്ന് കമ്മീഷൻ അറിയിച്ചു. പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ ജനുവരി 13 നാണ് അപകടമുണ്ടായത്.  പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിന് എത്തിയതായിരുന്നു ഹിമയുടെ സഹപാഠികൾ.

ഡാമിലെ ജലസംഭരണി കാണാൻ ഹിമയുടെ സഹോദരി ഉൾപ്പടെ അഞ്ച് പേർ ചേർന്നാണ് പുറപ്പെട്ടത്. പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേർ കാൽവഴുതി വെള്ളത്തിലേക്ക് വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും വീണു. പാറക്കെട്ടിനു താഴെ കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്. എറിൻ (16), അലീന (16), ആൻ ഗ്രേയ്സ് (16) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com