child rights commission rahul mamkootathil

''എന്തു തീരുമാനമെടുക്കണമെന്ന് പരിശോധിക്കും''; രാഹുലിനെതിരായ ഗർഭഛിദ്ര പരാതിയിൽ ബാലവകാശ കമ്മിഷൻ

''പരിശോധിച്ച് തീരുമാനമെടുക്കും; രാഹുലിനെതിരായ ഗർഭഛിദ്ര പരാതിയിൽ ബാലവകാശ കമ്മിഷൻ

തെറ്റ് കണ്ടെത്തിയാൽ പൊലീസിനോട് നടപടി സ്വീകരിക്കാൻ ആവശ‍്യപ്പെടുമെന്ന് ബാലവകാശ കമ്മിഷൻ വ‍്യക്തമാക്കി
Published on

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിയിൽ എന്തു തീരുമാനമെടുക്കണമെന്ന കാര‍്യം പരിശോധിച്ചുവരികയാണെന്ന് ബാലവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ. പരാതി ന‍്യായമാണെങ്കിൽ ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ തെളിവുകൾ പരിശോധിക്കേണ്ടത് മറ്റ് അന്വേഷണ സംവിധാനങ്ങളാണെന്നും ഗർഭഛിദ്രത്തിന് വിധേയമായി എന്ന് പറയപ്പെടുന്ന പരാതിക്കാരി ഇപ്പോഴും കാണാമറയത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റ് കണ്ടെത്തിയാൽ പൊലീസിനോട് നടപടി സ്വീകരിക്കാൻ ആവശ‍്യപ്പെടുമെന്നും മനോജ് കുമാർ വ‍്യക്തമാക്കി.

child rights commission rahul mamkootathil
''കൊച്ചിനെ തന്തയില്ലാത്തവനെന്നു വിളിക്കില്ലേ, ആരെ ചൂണ്ടിക്കാണിക്കും നീ?'' രാഹുലിന്‍റെ ശബ്‌ദരേഖയുമെത്തി!
logo
Metro Vaartha
www.metrovaartha.com