ദലിത് വിദ്യാർഥിയുടെ മുടിമുറിച്ച സംഭവം; ബാലവകാശ കമ്മീഷനും കേസെടുത്തു

ഈ മാസം 19 നായിരുന്നു കേസിനാസ്പദമായ സംഭവം
Police
Policeപ്രതീകാത്മക ചിത്രം

കാസർകോട്: ചിറ്റാരിക്കലിലെ സ്കൂളിൽ ദലിത് വിദ്യാർഥിയുടെ മുടിമുറിച്ച പ്രധാനാധ്യാപികയ്ക്കെതിരെ നടപടിയെടുത്ത് ബാലവകാശ കമ്മിഷൻ. സംഭവത്തിൽ ചിറ്റാരിക്കൽ പൊലീസ് എസ്എച്ച്ഒ, കാസർഗോഡ് ഡിഡിഇ എന്നിവരോട് റിപ്പോർട്ട് തേടി.

കോട്ടമല എംജിഎം യുപി സ്കൂൾ പ്രധാനാധ്യാപികയ്ക്കെതിരെയാണ് കേസെടുത്തത്. നേരത്തെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പിന്നാലെ ഒളിവിൽപോയ പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കാസർഗോഡ് സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി എ.സതീഷ്കുമാറിനാണ് കേസിന്‍റെ അന്വേഷണ ചുമതല.

ഈ മാസം 19 നായിരുന്നു കേസിനാസ്പദമായ സംഭവം. മുടി വെട്ടിയില്ലെന്ന കാരണം പറഞ്ഞ് അഞ്ചാം ക്ലാസുകാരനെ സ്കൂൾ അസംബ്ലിക്കിടെ സ്റ്റാഫ് മുറിയുടെ സമീപത്തേക്ക് കൊണ്ടുപോയി അധ‍്യാപിക കത്രിക ഉപയോഗിച്ച് ബലമായി മുടി മുറിച്ചെന്നാണ് പരാതി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com