ശബരിമല സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സന്നിധാനത്ത് തിരക്ക് നിയന്ത്രിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും സുഗമമായ ദർശനം ഉറപ്പാക്കാൻ സ്വീകരിച്ച വിവിധ നടപടികളിൽ കമ്മിഷൻ തൃപ്തി അറിയിച്ചു
child welfare commission visit sabarimala

ശബരിമല സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ

file image

Updated on

പ​ത്ത​നം​തി​ട്ട: സംസ്ഥാന ബാലാവകാശ കമ്മീഷൻ ശബരിമല സന്ദർശിച്ചു. ശബരിമലയിലെത്തുന്ന കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ സ്വീകരിക്കുന്ന നടപടികൾ അറിയാനാണ് കമ്മി​​ഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, അംഗങ്ങളായ ബി.​​ ​മോഹൻകുമാർ, കെ.കെ. ഷാജു എന്നിവർ സന്നിധാനം സന്ദർശിച്ചത്. ശബരിമല പൊലീസ് ചീഫ് കോർഡിനേറ്റർ എഡിജിപി എസ്. ശ്രീജിത്ത് ദേവസ്വം ബോർഡ് അംഗങ്ങൾ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ എസ്. ശ്രീനിവാസ് എന്നിവരുമായി കമ്മിഷൻ കൂടിക്കാഴ്ച നടത്തി.

സന്നിധാനത്ത് തിരക്ക് നിയന്ത്രിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും സുഗമമായ ദർശനം ഉറപ്പാക്കാൻ സ്വീകരിച്ച വിവിധ നടപടികളിൽ കമ്മിഷൻ തൃപ്തി അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും പതിനെട്ടാം പടിയിലും ഒരുക്കിയ പ്രത്യേക വരി വിപുലീകരിക്കണമെന്നും കുട്ടികളെ കണ്ടെത്താൻ അണിയിക്കുന്ന റിസ്റ്റ് ബാൻഡ് എല്ലാ കുട്ടികളും അണിയുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും കമ്മിഷൻ നിർദേശം നൽകി. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ശബരിമലയിലെ ഉദ്യോഗസ്ഥരുമായി വിശദമായ ഹിയറിങ് നടത്തി നിലവിലെ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ നിർദേശങ്ങൾ നൽകുമെന്നും കമ്മിഷൻ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com