സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുട്ടികളെയും അടിയന്തര മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചതിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ കുട്ടികൾ ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി
child welfare committee urgent medical check up for all childrens
സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുട്ടികളെയും അടിയന്തര മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനം
Updated on

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുട്ടികളെയും അടിയന്തര മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനം. പരിശോധനയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി ഡിഎംഒയ്ക്ക് കത്ത് നൽകും. ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചതിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ കുട്ടികൾ ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. കുഞ്ഞുങ്ങളെ കൗൺസിലിങ്ങിന് വിധേയമാക്കാനും തരുമാനമായി.

കഴിഞ്ഞ ദിവസമാണ് രണ്ടര വയസുകാരിക്ക് ജനനേന്ദ്രിയത്തിൽ മുറിവ് കണ്ടെത്തിയതിനെ തുടർന്ന് ക്രൂരത പുറത്താവുന്നത്. പിന്നാലെ 3 ആയമാരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചെന്ന കാരണത്താൽ ആയ കുഞ്ഞിന്‍റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. ഇതറിഞ്ഞിട്ടും മറച്ചു വച്ചതിനാണ് മറ്റ് 2 ആയമാരെ കൂടി പൊലീസ് അറസ്റ്റു ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com