കുട്ടികളുടെ ആധാര്‍ അപ്‌ഡേഷന്‍ രക്ഷിതാക്കള്‍ ഉറപ്പാക്കണം

പുതുക്കല്‍ സൗജന്യം; അധ്യാപകരെ നോഡല്‍ ഓഫീസറായി നിയോഗിക്കുന്നു
Aadhaar for kids
Aadhaar for kidsRepresentative image

തൃശൂർ: കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍ അഞ്ച് വയസിലും 15 വയസിലും നടത്തേണ്ടതാണെന്നും രക്ഷിതാക്കള്‍ ഇത് ഉറപ്പാക്കണമെന്നും നിർദേശം. അഞ്ചു വയസുകാര്‍ക്ക് ഏഴ് വയസു വരെയും 15 വയസുള്ളവര്‍ക്ക് 17 വയസ് വരെയും പുതുക്കല്‍ സൗജന്യമാണ്. ഇതു കഴിഞ്ഞുള്ള എൻറോള്‍മെന്‍റിന് ഫീസ് നല്‍കണം.

വിദ്യാര്‍ഥികളുടെ ആധാര്‍ അപ്‌ഡേഷന്‍ കാര്യക്ഷമമാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്യാംപുകള്‍ നടത്തും. ഇതിനായി അധ്യാപകരെ നോഡല്‍ ഓഫീസറായി നിയോഗിക്കും.

പത്ത് വര്‍ഷം മുമ്പ് അനുവദിച്ച ആധാര്‍ കാര്‍ഡുകള്‍ ഓണ്‍ലൈനായി പുതുക്കണം. ഇതുവരെ അപ്‌ഡേറ്റ് ചെയ്യാത്തവ തിരിച്ചറിയല്‍, മേല്‍വിലാസ രേഖകള്‍ എന്നിവ http://myaadhaar.uidai.gov.in എന്ന വെബ് സൈറ്റില്‍ സൗജന്യമായി അപ്‌ലോഡ് ചെയ്യാം. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാനാകൂ. അക്ഷയ കേന്ദ്രങ്ങള്‍ വഴി ഈ സേവനം ചെയ്യുന്നതിന് 50 രൂപ ഫീസ് നല്‍കണം.

Trending

No stories found.

Latest News

No stories found.