കുറുപ്പംപടിയിൽ പെൺകുട്ടികൾ പീഡനത്തിനിരയായെന്ന വിവരം അമ്മയ്ക്കും അറിയാമായിരുന്നു; പ്രതിചേർക്കാൻ പൊലീസ്

സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്
childrens mother will also be made an accused in rape case

പ്രതി ധനേഷ്

Updated on

കൊച്ചി: കുറുപ്പംപടിയിൽ 10 ഉം 12 ഉം വയസുള്ള സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കുട്ടികളുടെ അമ്മയെയും പ്രതിചേർക്കാൻ പൊലീസ്. കുട്ടികൾ പീഡനത്തിനിരായയെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നെന്ന് പ്രതി ധനേഷ് പൊലീസിന് മൊഴി നൽകി. കുട്ടികളുടെ അമ്മയുടെ ആൺസുഹൃത്താണ് പ്രതി ധനേഷ്.

സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്. പെൺകുട്ടികളിലൊരാൾ വിവരം പേപ്പറിലെഴുതി കൂട്ടുകാരിക്ക് കൊടുക്കുകയായിരുന്നു. ഇത് അധ്യാപിക കണ്ടതോടെയാണ് വിവരം പുറത്തറിയുന്നത്. അമ്മയില്ലാത്ത സമ‍യത്താണ് ഇയാൾ പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിരുന്നതെന്നാണ് വിവരം.

കുട്ടികളുടെ അച്ഛൻ രോഗി ബാധിതനായിരുന്ന സമയത്താണ് ഇവരുടെ അമ്മ പ്രതി ധനേഷുമായി അടുപ്പത്തിലായതെന്നാണ് വിവരം. തുടർന്ന് പിതാവ് മരിച്ചതോടെ ഇയാൾ പെൺകുട്ടികളുടെ വീട്ടിൽ താമസമാക്കുകയായിരുന്നു. 2023 മുതൽ പെൺകുട്ടികൾ തുടർച്ചയായി പീഡനത്തിനിരയായിരുന്നതായാണ് വിവരം. പോക്സോ വകുപ്പിന് പുറമേ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.

logo
Metro Vaartha
www.metrovaartha.com