
കുട്ടിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം അല്ല; കുടുംബം പരാതി നൽകും
file image
കോഴിക്കോട്: താമരശേരിയി താലൂക്ക് ആശുപത്രിയിൽ ഒമ്പതു വയസുകാരി മരിച്ച സംഭവത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. ജില്ലാ കോടതിയിൽ വെളളിയാഴ്ച കുടുംബം പരാതി നൽകും.
പെൺകുട്ടി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് കുടുംബം പരാതിയുമായി കോടതിയെ സമീപിക്കുന്നത്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുളള വൈറൽ ന്യൂമോണിയയെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്.
കുട്ടിക്ക് ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് അച്ഛൻ സനൂപ് താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്റ്ററെ വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. മകളുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്നും, ചികിത്സ പിഴവാണെന്നും ആരോപിച്ചായിരുന്നു ആക്രമണം.