
കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു; കൊല്ലത്ത് മൂന്നാം ക്ലാസുകാരിക്ക് നേരെ രണ്ടാനച്ഛന്‍റെ ക്രൂരത
file image
കൊല്ലം: കൊല്ലത്ത് മൂന്നാം ക്ലാസുകാരിക്ക് നേരെ രണ്ടാനച്ഛന്‍റെ ക്രൂരത. കൊല്ലം മൈനാഗപ്പള്ളിയിലാണ് സംഭവം. കുട്ടിയുടെ കാലിൽ ഇസ്തിരിപ്പെട്ടിക്കൊണ്ട് പൊള്ളിക്കുകയായിരുന്നു.
സംഭവത്തിൽ മൈനാഗപ്പള്ളി സ്വദേശി കൊച്ചനിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വികൃതികാണിച്ചതിന്‍റെ പേരിലാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചതെന്നാണ് വിവരം.
കുട്ടിയുടെ അമ്മ വിദേശത്താണ്. സംഭവം പുറത്തായതിനു പിന്നാലെ കുട്ടിയെ സിഡബ്ലുസിയിലേക്ക് മാറ്റി. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതാണെന്നാണ് പിതാവ് പൊലീസിൽ മൊഴി നൽകിയത്.