

ഷു ഫെയ്ഹോങ്
തിരുവനന്തപുരം: കേരളം അതിദാരിദ്ര‍്യ മുക്ത സംസ്ഥാനമായെന്ന് പ്രഖ‍്യാപിച്ചതിനു പിന്നാലെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ. ഇന്ത‍്യയിലെ ചൈനീസ് അംബാസിഡറായ ഷു ഫെയ്ഹോങ് സമൂഹ മാധ‍്യമത്തിലൂടെയായിരുന്നു പ്രശംസ അറിയിച്ചത്.
മനുഷ‍്യരാശിയുടെ പൊതു ദൗത‍്യം എന്ന തലക്കെട്ടും മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ പോസ്റ്ററും ഉൾപ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു പ്രശംസ. 'ദാരിദ്ര‍്യം അവസാനിപ്പിക്കുന്നതിൽ ചരിത്ര നേട്ടം കൈവരിച്ച കേരളത്തിന് അഭിനന്ദനങ്ങൾ. ദാരിദ്ര‍്യം ഇല്ലാതാക്കുകയെന്നത് പൊതു ദൗത‍്യമാണ്'. ഷു ഫെയ്ഹോങ് എക്സിൽ കുറിച്ചു.