ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്‍റെ മരണം; ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി

മന്നിപ്പാടി സ്വദേശി സന്തോഷ് (29) ആണ് മരിച്ചത്
chinnu pappu boyfriend found dead

സന്തോഷ്, ചിന്നു പാപ്പു

Updated on

കാസർഗോഡ്: അടുത്തിടെ ജീവനൊടുക്കിയ സോഷ‍്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്‍റെ (രേഷ്മ) ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. മന്നിപ്പാടി സ്വദേശി സന്തോഷ് (29) ആണ് മരിച്ചത്. ഇരുവരും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്.

ചിന്നു പാപ്പുവിന്‍റെ മരണത്തെത്തുടർന്ന് ഇയാൾ മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് സൂചന. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ചിന്നു പാപ്പുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷിനെ പൊലീസ് ചോദ‍്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com