ഒരു 'വാഴക്കുല' പാതകം : ചിന്ത ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധം പുന:പരിശോധിക്കണമെന്ന് ആവശ്യം

പ്രബന്ധം പുന:പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ നിവേദനം നല്‍കി
ഒരു 'വാഴക്കുല' പാതകം : ചിന്ത ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധം പുന:പരിശോധിക്കണമെന്ന് ആവശ്യം

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധത്തില്‍ ഗുരുതരപിഴവ് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രബന്ധം പുന:പരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍. ഈ ആവശ്യം ഉന്നയിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ നിവേദനം നല്‍കി. ചങ്ങമ്പുഴ കവിതയായ വാഴക്കുല രചിച്ചതു വൈലോപ്പിള്ളിയാണെന്നാണു പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 'വൈലോപ്പിള്ളി' എന്നതു തെറ്റായി 'വൈലോപ്പള്ളി' എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തില്‍ നിരവധി പിഴവുകള്‍ പ്രബന്ധത്തിലുണ്ടെന്നും പരാതി ഉയരുന്നുണ്ട്.

'നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്ന വിഷയത്തിലാണു ചിന്തയുടെ ഗവേഷണപ്രബന്ധം. കേരള സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ ഡോ. പി. പി. അജയകുമാറിന്‍റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. 2021ലാണു ചിന്തയ്ക്ക് പിഎച്ച്ഡി ലഭിച്ചത്. പ്രബന്ധത്തില്‍ സംഭവിച്ച പിഴവുകളൊന്നും പരിശോധനാവേളയില്‍ ഗൈഡിനോ മേല്‍നോട്ടസമിതിക്കോ കണ്ടെത്താനായില്ല. സംഭവത്തില്‍ ചിന്താ ജെറോം ഇതുവരെ പ്രതികരിച്ചിട്ടില്ല.  

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com