തിരുവനന്തപുരത്ത് കോളറ മരണം

മരണാനന്തര പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്
Cholera death in Thiruvananthapuram

തിരുവനന്തപുരത്ത് കോളറ മരണം

representative image

Updated on

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ മരണം. കവടിയാറിലാണ് കോളറ ബാധിച്ച് 63 കാരൻ മരിച്ചത്. 7 ദിവസം മുൻപായിരുന്നു മരണം. മരണാനന്തര പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഏപ്രിൽ 17 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം 20 നാണ് മരിക്കുന്നത്. പനി, വയറിളക്കം, ഛർദി എന്നിവയെ തുടർന്നാണ് 63 കാരൻ ചികിത്സ തേടിയത്. ഇദ്ദേഹം വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ്.

‌ബന്ധുക്കൾക്കോ പ്രദേശവാസികൾ‌ക്കോ ഒന്നും തന്നെ രോഗം റിപ്പോർട്ടു ചെയ്തിട്ടില്ലെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com