സംസ്ഥാനത്ത് വീണ്ടും കോളറ മരണം‍‍‍‍? തിരുവനന്തപുരം സ്വദേശിയുടെ മരണം കോളറ ബാധിച്ചെന്ന് സംശയം

അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടികൾക്ക് കോളറ സ്ഥിരീകരിച്ചതോടെയാണ് ഇത്തരമൊരു സംശയം ഉയർന്നത്
cholera death suspected in thiruvananthapuram
തിരുവനന്തപുരം സ്വദേശിയുടെ മരണം കോളറ ബാധിച്ചെന്ന് നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് മരിച്ചത് കോളറ മൂലമെന്ന് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ അനു (26) ആണ് മരിച്ചത്. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടികൾക്ക് കോളറ സ്ഥിരീകരിച്ചതോടെയാണ് ഇത്തരമൊരു സംശയം ഉയർന്നത്. എസ്എടിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് മെഡിക്കല്‍ കോളജ് ആശുപത്രി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

അനുവിന് കോളറ ബാധിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനായി പരിശോധന നടത്തിയിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ 6 മാസത്തിനിടെ 9 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഒടുവിലായി 2017ലാണ് സംസ്ഥാനത്ത് കോളറ ബാധിച്ച് മരണം സംഭവിക്കുന്നത്.

Trending

No stories found.

Latest News

No stories found.