ശ്രുതിക്ക് സർക്കാർ ജോലി; റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയിൽ നിയമനം

'ശ്രുതിയെ ഈ സര്‍ക്കാര്‍ ചേര്‍ത്തു പിടിക്കുമെന്ന് അന്ന് കേരളത്തിന് നല്‍കിയ വാക്ക് സര്‍ക്കാര്‍ പാലിച്ചിരിക്കുകയാണ്'
chooralmala disaster survivor shruthi gets government job appointed as clerk in revenue department
ശ്രുതിക്ക് സർക്കാർ ജോലി; റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയിലേക്കാണ് നിയമനം
Updated on

തിരുവനന്തപുരം: ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട എസ്. ശ്രുതിക്ക് സർക്കാർ ജോലി. ക്ലർക്ക് തസ്തികയിലേക്കാണ് നിയമനം. വയനാട് ജില്ലയില്‍തന്നെ റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ശ്രുതിക്ക് ജോലിയിൽ പ്രവേശിക്കാന്‍ കഴിയുമെന്ന് റവന്യൂമന്ത്രി കെ. രാജന്‍ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കെ. രാജന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്...

ചൂരല്‍മല ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെടുകയും പിന്നീട് പ്രതിശ്രുത വരന്‍ അപകടത്തില്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ ഒറ്റക്കായി പോയ ശ്രുതിയ ഈ സര്‍ക്കാര്‍ ചേര്‍ത്തു പിടിക്കുമെന്ന് അന്ന് കേരളത്തിന് നല്‍കിയ വാക്ക് സര്‍ക്കാര്‍ പാലിച്ചിരിക്കുകയാണ്. ഇനി മുതല്‍ ശ്രുതി ഞങ്ങളുടെ റവന്യൂ കുടുംബത്തിലെ അംഗമാണ്. വയനാട് ജില്ലയില്‍ തന്നെ റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ശ്രുതി ജോലിക്ക് കയറും.

ഈ സര്‍ക്കാര്‍ കൂടെയുണ്ടാകും

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com