അനൂപിന് സംശ‍യരോഗം, അതിജീവിതയെ അതിക്രൂരമായി മർദിച്ചിരുന്നു; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പോക്സോ അതിജീവിതയായ പെൺകുട്ടി ഇപ്പോഴും ​ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ തുടരുകയാണ്
chottanikkara murder attempt case accused was arrested
അനൂപിന് സംശ‍യരോഗം, അതിജീവിതയെ അതിക്രൂരമായി മർദിച്ചിരുന്നു; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
Updated on

എറണാകുളം: ചോറ്റാനിക്കരയിൽ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത തലയോലപ്പറമ്പ് സ്വദേശി അനൂപിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതി അനൂപ് അതിക്രൂരമായി പെൺകുട്ടിയെ മർദിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ ശരീരത്ത് പലയിടങ്ങളിൽ ഇടയേറ്റ് ചതഞ്ഞ പാടുകളുണ്ടെന്നും അനൂപ് തന്നെയാണ് പെൺകുട്ടിയെ ഷാൾ കഴുത്തിൽ മുറിക്ക് ശ്വാസം മുട്ടിച്ചതെന്നും പൊലീസ് പറയുന്നു.

പോക്സോ അതിജീവിതയായ പെൺകുട്ടി ഇപ്പോഴും ​ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ തുടരുകയാണ്. പ്രതിയായ അനൂപ് സംശയരോ​ഗിയാണെന്ന് പൊലീസ് പറയുന്നു. മറ്റ് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല. സംഭവം നടന്ന ദിവസവും അനൂപ് ഈ വീട്ടിലത്തിയിരുന്നു. ആ സമയത്ത് പുറത്ത് ഒരാളെ കാണുകയും പെൺകുട്ടി വിളിച്ചിട്ട് വന്നയാളാണ് ഇയാളെന്നും അനൂപ് കരുതി. അതിന്‍റെ പേരിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com