ക്രിസ്ത‍്യൻ ഔട്ട് റീച്ച് പാളി, ഹിന്ദു വോട്ടുകൾ നഷ്ടപ്പെട്ടു; ബിജെപി വിലയിരുത്തൽ

ബിജെപിയുടെ ക്രിസ്ത‍്യൻ സ്ഥാനാർഥികളിൽ 1.3 ശതമാനം മാത്രമാണ് വിജയിച്ചതെന്നും കോർ കമ്മിറ്റി വിലയിരുത്തി
christian outreach failed in local body elections bjp

ക്രിസ്ത‍്യൻ ഔട്ട് റീച്ച് പാളി, ഹിന്ദു വോട്ടുകൾ നഷ്ടപ്പെട്ടു; ബിജെപി വിലയിരുത്തൽ

file image

Updated on

തിരുവനന്തപുരം: അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത‍്യൻ വോട്ടുകൾ ലഭിച്ചില്ലെന്ന് ബിജെപി കോർ കമ്മിറ്റി വിലയിരുത്തി. ക്രിസ്ത‍്യൻ ഔട്ട് റീച്ച് പാളിയതായും ഹിന്ദു വോട്ടുകൾ നഷ്ടപ്പെട്ടെന്നുമാണ് വിലയിരുത്തൽ.

ബിജെപിയുടെ ക്രിസ്ത‍്യൻ സ്ഥാനാർഥികളിൽ 1.3 ശതമാനം മാത്രമാണ് വിജയിച്ചതെന്നും കോട്ടയം ജില്ലയിൽ കാര‍്യമായ നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ലെന്നും കോർ കമ്മിറ്റി വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത‍്യൻ സമുദായത്തിൽ നിന്ന് 1926 സ്ഥാനാർഥികൾ മത്സരിച്ചെങ്കിലും 25 പേർക്ക് മാത്രമാണ് വിജയം നേടാനായത്. വോട്ടുകളുടെ കണക്കിലും തിരിച്ചടിയുണ്ടായതായും വിലയിരുത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com