ഇന്ന് ഓശാന ഞായർ; വിശുദ്ധവാരാചരണത്തിന് തുടക്കം

ലത്തീൻ സഭയിൽ, വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറ മ്പിൽ എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീട്രലിൽ ചടങ്ങുകളിൽ പങ്കെടുക്കും
ഇന്ന് ഓശാന ഞായർ; വിശുദ്ധവാരാചരണത്തിന് തുടക്കം

തിരുവനന്തപുരം: വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശുക്രിസ്തുവിന്‍റെ ജെറുസലേം പ്രവേശനത്തിന്‍റെ ഓർമ പുതുക്കി, ദേവാലയങ്ങളിൽ കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷ‍ിണം, വിശുദ്ധകുർബ്ബാന, വചനസന്ദേശം എന്നിവ ഉണ്ടാകും.

സിറോ മലബാർ സഭയുടെ തലവനും, മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിൽ, മാനന്തവാടി നടവയൽ ഹോളി ക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഓശാന ശൂശ്രൂഷകൾക്ക് നേതൃത്വം നൽകും. ലത്തീൻ സഭയിൽ, വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറ മ്പിൽ എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീട്രലിൽ ചടങ്ങുകളിൽ പങ്കെടുക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com